കുറ്റിക്കോൽ :
വീട്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വില വരുന്ന ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. മുന്നാട് മൈലാടിയിലെ ജലജ ചന്ദ്രൻ്റെ വീട്ടിലാണ് കവർച്ച. കിടപ്പ് മുറിയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. 17 ന് രാത്രി 9 മണിക്കും ഇന്ന് രാവിലെ 10 മണിക്കും ഇടയിലാണ് കവർച്ച. 17 ന് വെച്ച ആഭരണം ഇന്ന് രാവിലെ നോക്കിയപ്പോൾ കാണാനില്ലായിരുന്നു. ബേഡകം പൊലീസ് കേസെടുത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
0 Comments