കാഞ്ഞങ്ങാട് : സോഷ്യൽ പൊലീസിംഗ് ഡിവിഷൻ കാസർകോടിൻ്റെ നേതൃത്വത്തിൽ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹോസ്ദുർഗ് , ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മടിക്കൈ എസ് ആർ എം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ രാംനഗർ എന്നീ സ്ക്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി. ദുർഗ ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ജില്ലാ പൊലീസ് മേധാവി ഡി. സല്യൂട്ട് സ്വീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ എൻ. അശോക് കുമാർ, അഡിഷണൽ എസ്.പിയും ജനമൈത്രി നോഡൽ ഓഫീസറും ആയ പി.ബാലകൃഷ്ണൻ നായർ , കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത്, ഇൻസ്പെക്ടർ അജിത്ത്കുമാർ , പി തമ്പാൻ തുടങ്ങി പാസിംഗ് ഔട്ടിൽ പങ്കെടുത്തു. സ്ക്കൂളുകളിലെ പിടിഎ പ്രസിഡന്റുമാർ , പ്രിൻസിപ്പാൽമാർ , ഹെഡ്മാസ്റ്റർമാർ , കമ്യൂണിറ്റി പൊലീസ് ഓഫീസർമാർ , ഡ്രിൽ ഇൻസ്ട്രക്ടർമാർ , മറ്റ് അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥൻമാർ രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായി. ദുർഗ ഹയർ സെക്കന്ററി സ്ക്കൂളിലെ കെ.എ. ആര്യ പരേഡ് കമാന്റർ ആയും , മടിക്കൈ ഹയർ സെക്കന്ററി സ്കൂളിലെ കെ.ദർശന സെക്കന്റ് ഇൻ കമാന്റർ ആയും പരേഡിനെ നയിച്ചു. ബെസ്റ്റ് പ്ലട്ടൂൺ ആയി ശ്രീനന്ദന നയിച്ച ദുർഗ ഹയർ സെക്കന്ററി സ്കൂൾ നേടി. എസ് പി സി കാഡറ്റുകൾ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ ഉണ്ടാകണമെന്ന് പരേഡ് സന്ദേശത്തിൽ ജില്ലാ പൊലീസ് മേധാവി അഭിപ്രായപ്പെട്ടു.
0 Comments