Ticker

6/recent/ticker-posts

വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്

കുറ്റിക്കോൽ :വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കരിവേടകം ബണ്ടം കൈയിലാണ് ഇന്നലെ രാത്രി വീട്ടിനുള്ളിൽ സ്ഫോടനമുണ്ടായത്. കാലിന് ഉൾപെടെ ഗുരുതരമായി പരിക്കേറ്റ മോഹനൻ കാസർകോട് ആശുപത്രിയിൽ ചികിൽസയിലാണ്. വിവരമറിഞ്ഞ് രാത്രിയിൽ തന്നെ ബേഡകം ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വീടിൻ്റെ ഉമ്മറത്ത് തറകഴുകിയ നിലയിലായിരുന്നു പൊലീസ്  എത്തുമ്പോൾ. വീടിൻ്റെ ഒരു പാളി ജനൽഗ്ലാസ് പൊട്ടിയ നിലയിലും കാണപ്പെട്ടു. സ്ഫോടക വസ്തു കൈ കാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് നിഗമനം. മോഹനനെതിരെ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments