Ticker

6/recent/ticker-posts

കണ്ണൂരിൽ നിന്നും ആംബുലൻസ് കാഞ്ഞങ്ങാട്ടേക്ക് ചീറിപ്പാഞ്ഞെത്തി വാഹനാപകടത്തിൽ പരിക്ക് പറ്റിയ തെരുവ് നായയെ രക്ഷിക്കാൻ

കാഞ്ഞങ്ങാട്: വാഹനമിടിച്ച് റോഡ രികിൽ പരിക്കേറ്റ് മണിക്കൂറുകളോളം കിടന്ന നായയെ കാഞ്ഞങ്ങാട് നിന്നും ആംബുലൻസിൽ കണ്ണൂരിലെത്തിച്ച് ചികിത്സയും സംരക്ഷണവും നൽകി യുവാക്കൾ. കണ്ണൂരിൽ നിന്ന് മൃഗങ്ങൾക്കുള്ള ആംബുലൻസ് വിളിച്ചുവരുത്തിയാണ് നായക്ക് ചികിത്സ ഉറപ്പാക്കിയത്.നോർത്ത് കോട്ടച്ചേരിയിലാണ് നായയെ അവശനിലയിൽ കണ്ടത്. കഴിഞ്ഞ ദിവ സംരാത്രി 10 ന് ആണ് പരിക്കേറ്റ നിലയിൽ കണ്ടത്. നോർത്ത് കോട്ടച്ചേരിയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളായ പ്രണവും രാഗേഷും പാലക്കാട് സ്വദേശിയും സെയിൽസ് എക്സിക്യൂട്ടീവുമായ വിനീതുമാണ് മിണ്ടാപ്രാണയെ ചേർത്തുപിടിക്കാൻ ഒത്തുചേർന്നത്. വേദന കൊണ്ട് പുളയുന്ന നായയ്ക്ക് വിദഗ്ധ ചികിത്സ നൽകാൻ തീരുമാനിച്ചു. മൃഗങ്ങളെ കൊണ്ട് പോകുന്ന ആംബുലൻസ് കാഞ്ഞങ്ങാട്ടില്ലെന്ന് മനസിലാക്കി. ഉടനെ കണ്ണൂരിലേക്ക് വിളിച്ചു. മണിക്കൂറിനുള്ളിൽ നായയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് കുതിച്ചെത്തി.ആംബുലൻസ് ചെലവും ഇവർ തന്നെ വഹിച്ചു. ആംബുലൻസിൽ കണ്ണൂരിൽ എത്തിച്ച നായയെ ചികിത്സിച്ചതിനുശേഷം നായ്ക്കളെ സംരക്ഷിക്കുന്ന സ്ഥാപനം നടത്തുന്ന രാജുവിനെ ഏൽപ്പിക്കുകയായിരുന്നു.നായ നല്ല ആരോഗ്യത്തോടെ കഴിയുന്നുവെന്ന വിവരം യുവാക്കളെ കണ്ണൂരിൽ നിന്ന് വിളിച്ച് അറിയിച്ചതോടെ ഇവർക്കും സന്തോഷമായി. 2600 രൂപ വാടകയായി ആംബുലൻസിന് നൽകി. കോട്ടച്ചേരിയിലെതട്ടുകടയിൽ പതിവായി യുവാക്കൾ ചായ കുടിക്കാനെത്തുമ്പോൾ ഈ നായയുവാക്കൾക്കൊപ്പം കൂടാറുണ്ട്. ഈ സൗഹൃദമാണ് ആപത്ത് ഘട്ടത്തിൽ തെരുവ് നായക്ക് തുണയായത്.

Reactions

Post a Comment

0 Comments