കാഞ്ഞങ്ങാട്: സ്ഥലപരിമിതി മൂലം ദുരിതമനുഭവിക്കുന്ന മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനുള്ള പണം സ്വരൂപിക്കാൻ ബീച്ച് ഫെസ്റ്റ് നടത്തുന്നു.നീലേശ്വരം ബീച്ച് ഫെസ്റ്റ് എന്ന പേരിൽ 25 മുതൽ നവംബർ 15 വരെയാണ് പരിപാടി. വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിലാണ് ബീച്ച് ഫെസ്റ്റ് നടക്കുന്നത്. 100 വർഷം പിന്നിടുന്ന സ്കൂളിന് സ്ഥലസൗകര്യം കുറവാണ്. സ്ഥലം വില കൊടുത്തു വാങ്ങാനാണ് ഫണ്ട് സ്വരൂപിക്കുന്നത്. കാസർകോട് വികസന പാക്കേജിൽ നിന്നും കിഫ്ബിയിൽ നിന്നുംകെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. സ്ഥല സൗകര്യമില്ലാത്ത കാരണത്താൽ ഫണ്ട് നഷ്ടപ്പെടരുതെന്നതിനാലാണ് പണം കണ്ടെത്താൻ നാട്ടുകാർ കൈകോർക്കുന്നത്. കടൽ മത്സ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും പ്രദർശനം, ഇന്റർനാഷണൽ ആനിമൽ- പെറ്റ് ഷോ, നഴ്സറി സ്റ്റാളുകൾ, ഭക്ഷ്യമേള ഹൈടെക് അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായു ണ്ടാകും. വാത്താ സമ്മേളനത്തിൽ ചെയർമാനും നഗരസഭ കൗൺസിലറുമായ കെ.കെ. ബാബു,എൻ. പി. മുഹമ്മദ് കുഞ്ഞി, ഷാഫി സിയാറത്തിങ്കര,മഹമൂദ് കോട്ടായി, കെ. സതീശൻ സംബന്ധിച്ചു.
0 Comments