Ticker

6/recent/ticker-posts

കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന അഞ്ച് യുവാക്കൾ പിടിയിൽ

കാഞ്ഞങ്ങാട് :കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന അഞ്ച് യുവാക്കളെ പിടികൂടി ചന്തേര പൊലീസ് കേസെടുത്തു. ചെറുവത്തൂർ ബസ് സ്റ്റാൻ്റിന് സമീപം കഞ്ചാവ് ബീഡി വലിച്ച ഓലക്കാടിലെ ടി. റിജിഷിനെ 4 2 തിരെകേസെടുത്തു. ചുഴലിയിലെ കെ.വി. ഷാറൂൺ കുമാർ 27 കഞ്ചാവ് വലിക്കുന്നതിനിടെ പിടിയിലായി. ചെറുവത്തൂർ മൽസ്യ മാർക്കറ്റിന് സമീപത്തു നിന്നു മാണ് പിടികൂടിയത്. പെരുവങ്ങൂരിലെ സി പി . നൗഷാദും 36 പിടിയിലായി. കാലിക്കടവ് കെ.എസ്.ഇ.ബി ഓഫീസ് പരിസരത്ത് നിന്നും പിടികൂടി കേസെടുത്തു. മയ്യിലെ സി. അബ്ദുൾ ഖാദറെ 43 കാലിക്കടവ് മൽസ്യ മാർക്കറ്റ് പരിസരത്ത് നിന്നും കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പിടികൂടി കേസെടുത്തു. ജാർഖണ്ഡ് സ്വദേശി ദിലീപ് കുമാർ റായി 24യെയും കഞ്ചാവ് ബീഡി വലിക്കവെ പിടികൂടി. ചെമ്പ്രകാനം കള്ളക്കൊല്ലി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നു മാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments