Ticker

6/recent/ticker-posts

ജില്ലാശുപത്രിയിൽ പത്ത് വയസുകാരൻ്റെ ഞരമ്പ് മുറിഞ്ഞ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ 10 വയസ്സുകാരന്റെ ഞരമ്പ് മുറിഞ്ഞ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. ജില്ലാ
ആശുപത്രിയിലെ സീനിയർ സർജൻ ഡോ കെ. വിനോദ് കുമാറിനെതിരെയാണ് കേസ്' .
ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്.
പുല്ലൂർ പെരളത്തെ അശോകന്റെ മകൻ  ആദിനാഥിന്റെ ഞരമ്പാണ് അബദ്ധത്തിൽ മുറിഞ്ഞത്.ഹെർണിയ ശസ്ത്രക്രിയയ്ക്കിടെയാണ് ഞരമ്പ് മുറിഞ്ഞത്.
 കഴിഞ്ഞമാസം 19 ന് ആണ് ആദിനാഥിനെ ശസ്ത്ര ക്രിയ നടത്താൻ തീയേറ്ററിൽ കയറ്റിയത്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഡോക്ടർ  പുറത്തുവന്ന്  രക്ഷിതാവിനോട് ഞരമ്പ് മുറിഞ്ഞതായി പറഞ്ഞു തുടർന്ന്
 കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു. ചെലവ് മുഴുവൻ വഹിക്കാമെന്ന് ഉറപ്പു നൽകിയാണ് പറഞ്ഞയച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാകുമെന്നാണ് കണ്ണൂരിൽ നിന്നും അറിയിച്ചു.  ഇതോടെ ജില്ലാ
മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.   മെഡിക്കൽ ബോർഡ് യോഗം ചേർന്നെങ്കിലും ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് തയാറാക്കാനായില്ലെന്നാണ് വിവരം. പിതാവ് അശോകൻ നൽകിയ പരാതിയിൽ ബി.എൻ. എസ് 125 വകുപ്പിലാണ്
ഡോ. വിനോദ് കുമാറിനെതിരെ
 കേസെടുത്തിരിക്കുന്നത്. ഹെർണിയക്കുള്ള ശസ്ത്രക്രിയ അശ്രദ്ധയിലും ഉപേക്ഷയിലും കൈകാര്യം ചെയ്തതിൽ പ്രധാന ഞരമ്പ് മുറിഞ്ഞ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നാണ് കേസ്.
Reactions

Post a Comment

0 Comments