Ticker

6/recent/ticker-posts

ബാറ്ററി മോഷണക്കേസിൽ പഞ്ചായത്ത് ഓഫീസ് ഡ്രൈവർ അറസ്റ്റിൽ

കാഞ്ഞങ്ങാട് : പഞ്ചായത്ത് ഓഫീസിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ച കേസിൽ പഞ്ചായത്ത് ഓഫീസ് ഡ്രൈവർഅറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് ജാമൃത്തിൽ വിട്ടയച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ താത്ക്കാലിക ഡ്രൈവർ സെബാസ്റ്റ്യനെയാണ് അറസ്റ്റ് ചെയ്തത്. . പഞ്ചായത്ത് ഓഫീസിൽ സൂക്ഷിച്ചിരുന്ന 15000 രൂപ വില വരുന്ന 9 ബാറ്ററികൾ മോഷണം പോയ കേസിലാണ് അറസ്റ്റ്' മോഷണ വിവരംകാണിച്ച് പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ ഒരു മാസം മുൻപ് ചിറ്റാരിക്കാൽ പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിൽ സെബാസ്റ്റ്യനാണ് ബാറററി മോഷ്ടിച്ചതെന്ന് കണ്ടെത്തി കേസിൽ പ്രതി ചേർത്തു. ഇതോടെ സെബാസ്റ്റ്യൻ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പൊലീസിൽ ഹാജരാകാൻകോടതി നിർദ്ദേശത്തെ തുടർന്നാണ് ഹാജരായത്.അറസ്റ്റ് ചെയ്ത് ജാമൃത്തിൽ വിടണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് സെബാസ്റ്റ്യനെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചത്. ബാറ്ററികൾ പ്രതിനുള്ളിപ്പാടിയിൽ വിറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും ഇവ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചു.

Reactions

Post a Comment

0 Comments