കാഞ്ഞങ്ങാട് :പീഡിപ്പിച്ചതായുളള യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ മൊഴിമാറ്റി യുവതി. ഇതേ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. മലയോരത്താണ് സംഭവം. ഭർത്താവിൻ്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവതി നൽകിയ മൊഴിയിൽ വ്യക്തമാക്കിയ ആൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെ പ്രതിയെന്ന് പറഞ്ഞ ആളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റ് നടപടികൾ ആരംഭിക്കുന്നതിനിടെയാണ് യുവതി പൊലീസിലെത്തി മൊഴിമാറ്റിയത്. തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും ഭർത്താവിന്റെ സമർദ്ദത്തെ തുടർന്ന് പരാതി നൽകുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം.
ഇദ്ദേഹത്തോട് ഭർത്താവിനുള്ള വിരോധമാണ് കാരണമെന്നും പറയുന്നു. മൊഴിമാറ്റിയതോടെ പരാതിക്കാരിയായ ഭർതൃമതിയെ പൊലീസ് ഹോസ്ദുർഗ് കോടതിയിലെത്തിച്ചു. കോടതിയുവതിയിൽ നിന്നും രഹസ്യമൊഴിയെടുത്തു. ഇതിന് ശേഷം കസ്റ്റഡിയിലുള്ള ആളെ വിട്ടയക്കുകയായിരുന്നു. എഫ്. ഐ. ആർ റദ്ദാക്കാൻ കോടതിക്ക് അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.
0 Comments