കാഞ്ഞങ്ങാട്: ഗുണനിലവാരമില്ലാത്ത വൈദ്യുതി ഓട്ടോ വിൽപ്പന നടത്തിയെന്ന പരാതിയിൽ കമ്പനിയും വിതരണസ്ഥാപനവും ചേർന്ന് തുക തിരിച്ചുനൽകാനും നഷ്ടപരിഹാരം നൽകാനും കണ്ണൂർ ഉപഭോക് തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവായി. കരിവെള്ളൂർ ആണൂരിലെ ടി.കെ..അബ്ദുൽ ഖാദർ നൽകിയ പരാതിയിലാണ് വിധി.
ഓട്ടോ വാങ്ങാൻ നൽകിയ 2.60 ലക്ഷം രൂപയും കോടതിച്ചെലവായ 5000 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും നൽകണമെന്നാണ് വിധി. വാഹനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി കേടുപാടുകൾ ഇല്ലാതാക്കണം. വാഹനത്തിന്റെ ബാറ്ററി ഒരു സ്റ്റാൻഡേർഡ് മോഡൽ ഉപയോഗിച്ച് മാറ്റണണം. അറ്റകുറ്റപ്പണിക്കോ സ്‌പെയർപാർട്‌സുകൾക്കോ യാതൊരു ഫീസും ഈടാക്കാതെ പരാതിക്കാരന് കൈമാറണമെന്നും ഉത്തരവിലുണ്ട്. വിധിപ്പകർപ്പ് ലഭിച്ച തീയ്യതി മുതൽ ഒരു മാസത്തിനുള്ളിൽ ഉത്തരവ് പാലിക്കണം. പരാതിക്കാരനു വേണ്ടി അഡ്വ.കെ. സുരേഷ് നമ്പ്യാർ ഹാജരായി.
0 Comments