Ticker

6/recent/ticker-posts

പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ ഭാര്യക്കും മകൾക്കുമെതിരെ പോക്സോ കേസ്

കാഞ്ഞങ്ങാട് :
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ 14 കാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയുടെ ഭാര്യക്കും മകൾക്കെതിരെയും പോക്സോ കേസ്. പെൺകുട്ടിയുടെ വെളിപെടുത്തലിൽ 56 കാരനെഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രതിയുടെ ഭാര്യയേയും ബിരുദ വിദ്യാർത്ഥിനിയായ മകളെയും പോക്സോ കേസിൽ പ്രതി ചേർക്കുകയുമായിരുന്നു. കാഞ്ഞങ്ങാടി നടുത്ത് വാടകക്ക് താമസിക്കുന്ന കരുണാകരനെന്ന ആളാണ് പിടിയിലായത്.  സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ്  പ്രതി പീഡിപ്പിച്ചതായി  പറഞ്ഞത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകി പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയുടെ
മക്കൾക്കൊപ്പം കളിക്കാനെത്തിയ സമയത്തായിരുന്നു ഉപദ്രവം . സംഭവം കുട്ടി ആദ്യം കൂട്ടുകാരിയായ പ്രതിയുടെ മകളോട് പറഞ്ഞിരുന്നു. മകൾ മാതാവിനോടും കാര്യം പറഞ്ഞു. പിന്നാലെ പ്രതിയുടെ ഭാര്യ ഇക്കാര്യം ആരോടും പറയരുതെന്ന് അപേക്ഷിച്ചിരുന്നു. എന്നാൽ പ്രതി പിന്നീടും കുട്ടിക്ക് നേരെ അതിക്ഷേപം നടത്തിയതായാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ നടന്ന അതിക്രമം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് പ്രതിയുടെ ഉറ്റ ബന്ധുക്കളെയും കേസിൽ പ്രതി ചേർത്തത്.
Reactions

Post a Comment

0 Comments