Ticker

6/recent/ticker-posts

അക്രമം നടക്കുന്നതറിഞ്ഞെത്തിയ പൊലീസിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തി ഫോൺ തട്ടിത്തെറിപ്പിച്ചു ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് :അക്രമം നടക്കുന്നതറിഞ്ഞെത്തിയ പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ഫോൺ തട്ടിത്തെറിപ്പിച്ചു വെന്ന പരാതിയിൽ കേസ്. ഒരാൾ അറസ്റ്റിൽ മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിൻ്റെ പരാതിയിൽ  ഷാഹിദ് 24, മുബഷിർ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഷാഹിദിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പടന്നക്കാടാണ് സംഭവം. ഷൺമുഖദാസ് എന്ന ആളെ കയ്യേറ്റം ചെയ്യുന്നതായി വിവരം ലഭിച്ചെത്തിയതായിരുന്നു പൊലീസ്. സംഭവം പകർത്താൻ ശ്രമിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ മൊബൈൽ ഫോണാണ് തട്ടി തെറിപ്പിച്ചത്. ഒരു പ്രതി ഓടി പോവുകയായിരുന്നു. ഭീമനടി പരപ്പച്ചാലിലെ ഷൺമുഖകുമാരിൻ്റെ 24 പരാതിയിൽ മറ്റൊരു കേസും ഇവർക്കെതിരെ റജിസ്ട്രർ ചെയ്തു. ഷൺമുഖകുമാർ ജോലി ചെയ്യുന്ന ഓഫീസിന് മുന്നിൽ സിഗരറ്റ് വലിക്കരുതെന്ന് പറഞ്ഞപ്പോൾ മർദ്ദിച്ചെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments