Ticker

6/recent/ticker-posts

റാണിപുരത്ത് കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് ഒരാൾക്ക് ഗുരുതരം

കാഞ്ഞങ്ങാട് : ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്ത് കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഒരാളെ കണ്ണൂർ ആശുപത്രിയിലും മറ്റൊരാളെ കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണൂർ സ്വദേശികളായ ഇല്ല്യൂഷ്, ഷനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ടാണ് അപകടം. ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നും മടങ്ങുകയായിരുന്ന സ്കൂട്ടിക്ക് എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ കാസർകോട് കോടതിയിലെ ജീവനക്കാരാണന്നാണ് വിവരം.

Reactions

Post a Comment

0 Comments