Ticker

6/recent/ticker-posts

നീലേശ്വരം അഴിത്തല ബോട്ട് അപകടം ഒരാൾ മരിച്ചു ഒരാളെ കാണാതായി എട്ട് പേർ ജില്ലാശുപത്രിയിൽ ചികിൽസയിൽ

നീലേശ്വരം :നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കർ
കോയ 50 ആണ് മരിച്ചത്.
 ജില്ലാശുപത്രിയിലെത്തിച്ച വ രിൽ
 ഒരാൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. എട്ട് പേർ ജില്ലാ ശുപത്രിയിൽ ചികിൽസയിലാണ്. കൂടുതൽ പേരെ
ആശുപത്രിയിലേക്ക്
കൊണ്ട് വരുന്നുണ്ട്. നാല് തമിഴ്നാട്, രണ്ട് ഒഡീഷ സ്വദേശികളും ആശുപത്രിയിലുണ്ട്.
 കാണാതായ വരിൽ ഒരാളെ കിട്ടാനുണ്ട്. ബാക്കിയുള്ള വരെ രക്ഷിച്ചു  ഇന്ന് വൈകീട്ടാണ് അപകടം. കടൽക്ഷോഭത്തിൽ പെട്ട് മറിയുകയായിരുന്നു. 30 പേർ സഞ്ചരിക്കുന്ന വലിയ 
ഫൈബർതോണിയാണ് മറിഞ്ഞത്. പലരും നീന്തി കരക്ക് കയറുകയാണ്. രക്ഷാപ്രവർത്തനം നടക്കുന്നു. മൽസൃബന്ധനം കഴിഞ്ഞ് കരയിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം. 
Reactions

Post a Comment

0 Comments