കാഞ്ഞങ്ങാട് : നഗരസഭ മുൻ ചെയർമാനെ ചെരുപ്പ് മാല അണിയിച്ച സംഭവത്തിൽ മാവോവാദി നേതാവിനെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞദിവസം അറസ്റ്റിൽ ആയ മാവോവാദി നേതാവ് സോമനെയാണ് കാസർകോട് ജില്ലാ കോടതിയിൽ ഹാജരാക്കിയത്.നഗരസഭ ചെയർമാൻ ആയിരുന്ന അഡ്വ എൻ.എ. ഖാലിദിനെ യാണ് ചേമ്പറിൽ തടഞ്ഞുവെച്ച് ചെരുപ്പ്മാല അണിയിച്ചത്. ഈ കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ടെങ്കിലും സോമൻ ഹാജരാകാത്തതിനാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനത്ത് നിരവധി കേസുകളിൽ പ്രതിയായ സോമനെ കഴിഞ്ഞ ദിവസമാണ് തണ്ടർബോൾട്ട് സംഘം അറസ്റ്റ് ചെയ്തത്.വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന സോമനെ ഇന്ന് ആണ് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നത്. ശേഷം തിരിച്ച് കൊണ്ട് പോയി. വൻ സുരക്ഷയിലാണ് കൊണ്ട് വന്നത്.കുത്തക വ്യാപാര സ്ഥാപനത്തിന് കച്ചവട സൗകര്യം ഒരുക്കിയതിന പ്രതിഷേധിച്ച് ആയിരുന്നു ചെമ്പേറിൽ തടഞ്ഞ് കൃത്യം ചെയ്തത്.
0 Comments