കാഞ്ഞങ്ങാട് :ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ 27 കാരന് മൂന്ന് ലക്ഷത്തിലേറെ രൂപ നഷ്ടമായി. അച്ചാംതുരുത്തിയിലെ കെ.ആനന്ദിനാണ് പണം നഷ്ടമായത്. 327600 രൂപയാണ് നഷ്ടപ്പെട്ടത്. വാട്സാപ്പ് നമ്പറിൽ ബന്ധപെട്ട അഞ്ജാതനെതിരെ ചന്തേര പൊലീസ് കേസെടുത്തു. വിവിധ ഓൺലൈൻ ടാസ്കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
0 Comments