Ticker

6/recent/ticker-posts

സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :മാവുങ്കാലിലെ സി.പി..എം. മുൻ ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. മൂലക്കണ്ടം മണ്ണട്ടയിലെ പി.കെ. രാജൻ 53 ആണ് മരിച്ചത്. ഇന്ന് രാവിലെ
കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിക്കോത്തെ
 ഓട്ടോ ഡ്രൈവർ ആയിരുന്നു. നിലവിൽ സി.പിഎം ബ്രാഞ്ച് അംഗമാണ്.
 മാവുങ്കാൽ
 ഏ.കെ.ജി.ക്ലബ്ബിൻ്റെ സിക്രട്ടറിയായിരുന്നു. ഇന്നലെ കിഴക്കും കരചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന
അജാനൂർ ഫസ്റ്റ് 
ലോക്കൽ സമ്മേളനത്തിൽ മാവുങ്കാൽ ബ്രാഞ്ച് പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഭക്ഷണം കഴിച്ച്
വൈകീട്ടാണ് സമ്മേളന സ്ഥലത്ത് നിന്നും പോയത്.
 പിതാവ്: കുഞ്ഞമ്പു .മാതാവ്: തമ്പായി . ഭാര്യ :സുനിത കൺസ്യൂമർ ഫെഡ് മഡിയൻ.മക്കൾ: 
 സ്നഹ രാജൻ പി.ജി വിദ്യാർത്ഥിനി,പരേതനായ അഖിൽ രാജ്. അഖിൽ ഒരു വർഷം മുൻപ് അപകടത്തിൽ മരിക്കുകയായിരുന്നു. സംസ്ക്കാരം 
ഇന്ന്
വൈകീട്ട് 3 ന് നടക്കും.
Reactions

Post a Comment

0 Comments