കാഞ്ഞങ്ങാട് : വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ കിടന്ന പട്ടിക്കുഞ്ഞിനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ആശുപത്രിയിലെത്തിച്ച് ചികിൽസ ലഭ്യമാക്കി. ഇന്നലെ വൈകീട്ട് ആ വിക്കര റോഡരികിലാണ് ആറ് മാസം പ്രായമായ പട്ടി കുഞ്ഞ് അപകടത്തിൽ പെട്ട് നടക്കാൻ കഴിയാത്ത അവസ്ഥയിൽ കണ്ടത്. രക്തം വാർന്ന പട്ടി കുട്ടി യെ കാക്കൾ കൊത്തിവലിക്കുന്ന നിലയിലായിരുന്നു. ആ വിക്കര ബ്രാഞ്ച് സെക്രട്ടറി പ്രിയേഷ് പട്ടി കുട്ടിയെ എടുത്ത് ഓട്ടോയിൽ ഹോസ്ദുർഗ് മൃഗാശുപത്രിയിൽ എത്തിച്ചു. മുറിവിൽ മരുന്ന് കെട്ടി നാല് ദിവസത്തേക്കുള്ള മരുന്നും നൽകി. എല്ല് പൊട്ടിയിട്ടുണ്ടെങ്കിലും കുട്ടിയായതിനാൽ ശസ്ത്രക്രിയ പറ്റില്ലെന്ന് പറഞ്ഞു. വളർച്ചക്കനുസരിച്ച് കാൽ നേരയാകുമെന്നാണ് പരിശോധിച്ച ഡോക്ടർ പറഞ്ഞത്. പ്രദേശത്തെ ക്ലബ്ബ് പ്രവർത്തകരുടെ സംരക്ഷണയിൽ കഴിയുന്ന പട്ടി കുട്ടിയെ സുഖമായാൽ അമ്മക്കൊപ്പം വിടും.
0 Comments