കാഞ്ഞങ്ങാട് : പുതിയ കോട്ടയിലുള്ള ബി.എസ്.എൻ.എൽ ഓഫീസിൻ്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ കുപ്രസിദ്ധ കവർച്ചക്കാരൻ അറസ്റ്റിൽ. ഉദിനൂർ താമസിക്കുന്ന മണി എന്നതുരുത്തി മ oത്തിൽ മണി 56 യാണ് പിടിയിലായത്. സി.സി.ടി.വി ക്യാമറയും മൂന്ന് ബാറ്ററികളും മോഷണം നടത്തുകയായിരുന്നു. 4 ദിവസം മുപാണ് മോഷണം. ഓഫീസർ ടി.ഷിനീദിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. രാത്രിയാണ് മോഷണം. 129000 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കവർച്ച കേസുകളിലെ പ്രതിയാണ്. ഹോസ്ദുർഗ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്ടും പ്രതിക്കെതിരെ നിരവധി കേസുകളുണ്ട്.
0 Comments