Ticker

6/recent/ticker-posts

പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകിയില്ല ഡ്രൈവർ ആത്മഹത്യ ചെയ്തു എസ്.ഐയെ സ്ഥലം മാറ്റി അന്വേഷണം ക്രൈംബ്രാഞ്ചിന്, ജീവനൊടുക്കും മുൻപുള്ള വീഡിയോ പുറത്ത്

കാസർകോട്: പൊലീസ് കസ്റ്റഡിയിലെടുത്ത
ഓട്ടോറിക്ഷ വിട്ടു നൽകാത്തതിനെ തുടർന്ന് ബുദ്ധിമുട്ടിലായ ഓട്ടോ
  ഡ്രൈവർ ആത്മഹത്യ ചെയ്തു. പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ കാസർകോട് എസ്.ഐ അനൂപിനെ ചന്തേരയിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ജീവനൊടുക്കും മുൻപുള്ള ഓ
ട്ടോ ഡ്രൈവർ പൊലീസിനെതിരെ പറഞ്ഞ
 വീഡിയോ പുറത്ത് വന്നു. കാസർകോട് റെയിൽവെ സ്റ്റേഷനടുത്ത് വാടക ക്വാർട്ടേഴ്സി ൽതാമസിക്കുന്ന മംഗലാപുരം സ്വദേശി
കെ. അബ്ദുൾ സത്താറാണ് 60 വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ഉച്ചക്ക് ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
ട്രാഫിക് നിയമം ലംഘിച്ചെന്ന് പറഞ്ഞ് സത്താറിൻ്റെ ഓട്ടോ നാല് ദിവസം മുൻപ് കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പലതവണ സ്റ്റേഷൻ കയറിയിറങ്ങിയിട്ടും ഓട്ടോ പൊലീസ് വിട്ട് നൽകിയില്ല. പരാതിയുമായി ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയപ്പോൾ ഡി.വൈ.എസ്പി ഓഫീസിൽ നൽകാൻ പറഞ്ഞതായി പറയുന്നു. ഡി.വൈ.എസ്.പി ഓഫീസിനെ സമീപിച്ചെങ്കിലും നടപടിയായില്ലെന്ന് പറയുന്നു. രോഗിയാണെന്നും ഓട്ടോ വാങ്ങിയവ കയിൽ കടം ബാക്കിയുണ്ടെന്നും ജിവിക്കാൻ മറ്റ് മാർഗമില്ലാത്തതിനാൽ ജീവനൊടുക്കുകയാണെന്ന വീഡിയോയിൽ അവസാനം ഓട്ടോ ഡ്രൈവർമാർക്ക് അടണം ലാൽ സലാം പറയുകയും മരിക്കുകയാണെന്നും പറയുന്നുണ്ട്. ഓട്ടോ ഡ്രൈവർമാർ കാസർകോട് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവി എസ്.ഐയെ സ്ഥലം മാറ്റി.
കൈo ബ്രാഞ്ചിന് അന്വേഷണം ഏൽപ്പിച്ചത്.
Reactions

Post a Comment

0 Comments