Ticker

6/recent/ticker-posts

മൂന്ന് ദിവസം മുൻപ് കാണാതായ യുവതിയെ കണ്ടെത്തി പൊലീസ്

കാസർകോട്: മൂന്ന് ദിവസം മുൻപ്
കാണാതായതായ യുവതിയെ കണ്ടെത്തി. കുമ്പളയിൽ നിന്നും കാണാതായ ഫാത്തിമത്ത് റംല 29 യെയാണ് ഉപ്പളയിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ 18 ന് വൈകിട്ട് 3 ന് ആരോടും പറയാതെ വീട്ടിൽ നിന്നും ഇറങ്ങി പോയ ശേഷം കാണാതാവുകയായിരുന്നു. സഹോദരൻ്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തിരുന്നു. ട്രെയിനിൽ യാത്രയിലായിരുന്നുവെന്നും കോഴിക്കോട് പോയതാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കി സ്വന്തം ഇഷ്ടത്തിന് വിട്ടു. കുമ്പള ഇൻസ്പെക്ടർ കെപി . വിനോദ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.
Reactions

Post a Comment

0 Comments