Ticker

6/recent/ticker-posts

രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് നാല് വർഷം തടവും പിഴയും

കാസർകോട്:രണ്ട് പേരെ വെട്ടിയും കുത്തിയും
ക്കൊലപ്പെടുത്താൻശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക്നാല് വർഷവും ഒരു മാസവും തടവും ശിക്ഷ വിധിച്ച് കോടതി.
എൻ മകജെ ഇടിയടുക്കയിലെ അബ്ബാസ് അലി എന്ന ഹക്കീം, പെർള അബൂബക്കർ സിദ്ദീഖ് എന്നിവരെയാണ് ശിക്ഷിച്ചത്. 40000 രൂപ പിഴയടക്കാനാണ് വിധി. ഇടിയടുക്കയിലെ ഇബ്രാഹീം ഖലീൽ, അമ്മാവൻ അസീസ് എന്നിവരെയാണ് വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചത്.
2017 ഫെബ്രുവരി 8 ന്
 ഇടിയടുക്കയിൽ കുടുംബ സ്വത്തു സംബന്ധമായ തർക്കം പറഞ്ഞു തീർക്കുന്നതിനും, പരാതിക്കാരന്റെ പെങ്ങളുടെ കല്യാണം ക്ഷണിക്കാനും  പ്രതികളുടെ വീട്ടിൽ കുടുംബ സമേതം രാത്രി 9.30 മണിക്ക് പോയ സമയത്ത് അക്രമം നടത്തിയെന്നാണ് പരാതി. വാക്കുതർക്കത്തെ തുടർന്ന് ഗേറ്റ് പൂട്ടി  തടഞ്ഞു നിർത്തി വെട്ടുകത്തി കൊണ്ട്  കുത്തുകയും വെട്ടുകയും ചെയ്തതിൽ ഇബ്രാഹിം ഖലീലിന് ഗുരുതര പരിക്ക് പറ്റി.  അസീസിന് നിസാര പരികേൾകുകയും ചെയ്തു. ബേഡഡുക്ക പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.  കാസർകോട്  അസിസ്റ്റന്റ് സെഷൻസ് ജഡ്ജ്  ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ മാസം തടവ് അനുഭവിക്കേണ്ടി വരും.
കേസിന്റെ ആദ്യന്വേഷണം നടത്തിയത് എസ്.ഐ മാരായിരുന്ന എ. ദമോധരൻ,  കെ.ആർ. അമ്പാടി എന്നിവരാണ്. കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ കെ. പ്രശാന്ത്I ആണ്. പ്രോസീക്യൂഷന് വേണ്ടി അഡ്വ.  മോഹനൻ, അഡ്വ. ചന്ദ്രമോഹൻ എന്നിവർ ഹാജരായി.

Reactions

Post a Comment

0 Comments