Ticker

6/recent/ticker-posts

വ്യാപാരിയുടെ ഇരു നില വീട്ടിൽ കവർച്ച മുൻ വശം വാതിൽ തകർത്ത നിലയിൽ

കാഞ്ഞങ്ങാട് :വ്യാപാരിയുടെ ഇരു നില വീട്ടിൽ മുൻവശം വാതിൽ തകർത്ത് കവർച്ച. മൗവ്വലിലെ എം എം .
ഫൈസലിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. മൗവ്വലിലെ ഫാൻസി വ്യാപാരിയാണ്. മകളുടെ ഭർത്താവ് ഒരു മാസം മുൻപ് മരിച്ചതിനെ തുടർന്ന് കുറച്ച് ദിവസമായി കുടുംബം ബേക്കലിലെ വീട്ടിലാണ് താമസിക്കുന്നത്. ഇതറിഞ്ഞ ആരോ ആണ് കവർച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നു. ഫൈസൽ ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. കിടപ്പ് മുറിയിലെ രണ്ട്  അലമാരകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത നിലയിലാണ്. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ് 'പണം നഷ്ടപ്പെട്ടു. സ്വർണം വീട്ടിൽ സൂക്ഷിച്ചിരുന്നില്ല. അത് കൊണ്ട് വലിയ നഷ്ടം ഒഴിവായി. മുക്ക് പണ്ടം അലമാരയിൽ നിന്നും എടുത്തശേഷം വീട്ടിൽ തന്നെ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. ബേക്കൽ പൊലീസ് എത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരുമെത്തും.
Reactions

Post a Comment

0 Comments