കാഞ്ഞങ്ങാട്: റേഷൻ കാർഡ് മസ്റ്ററിംഗ് സമയം ഇന്നലെ വൈകീട്ടോടെ അവസാനിച്ചപ്പോൾ കാസർകോട് ജില്ലയിൽ പതിനായിരങ്ങൾ പുറത്ത് തന്നെ. ഇന്നലെ അവസാന നിമിഷം കാഞ്ഞങ്ങാട് ജില്ലാ ശുപത്രി, കാസർകോട് ജനറൽ ആശുപത്രിയിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി രോഗികളെ ചേർത്തു. ജില്ലാ സപ്ലൈ ഓഫീസർ കെ. എൻ. ബിന്ദുവിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. യതീംഖാന കളിലും മറ്റ് അഗതി മന്ദിരങ്ങളിലും ഉദ്യോഗസ്ഥരെത്തി ആളുകളെ ചേർത്തു. ഗൾഫിലുള്ള വർ ഉൾപ്പെടെ ആയിരങ്ങൾ ഇനിയും ചേരാൻ ബാക്കിയുണ്ട്. എ. എ. വൈ യിൽ 122 784 പേരും പി.എച്ച്.എച്ചിൽ 497428 പേരും ഉൾപ്പെടേ ണ്ടതുണ്ട്. ആകെ 62021 2 പേർ. ഇന്നലെ വൈകിട്ട് അവസാന കണക്ക് പ്രകാരം എ.എ. വൈയിലുള്ള കാർഡിൽ 96 589 പേരും ( 78 . 6 ശതമാനം ) പി.എച്ച് എച്ചിൽ 364958 പേരും (73.4 ശതമാനം) ആണ് അംഗങ്ങളായത്. ആകെ 461547 (74.4 ശതമാനം) പേർ. കണക്ക് പ്രകാരം നാലിൽ മൂന്ന് ശതമാനത്തോളം പേർ മാത്രമാണ് അംഗങ്ങളായത്. മൂന്ന് ഘട്ടമായിട്ടായിരുന്നു റേഷൻ കാർഡ് മസ്റ്ററിങ്ങ് തുടങ്ങിയത്. റേഷൻ കാർഡിൽ പേരുള്ള മുഴുവൻ ആളുകളും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര നിർദേശം. മസ്റ്ററിങ്ങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്നാണ് കേന്ദ്രത്തിന്‍റെ അന്ത്യശാസനം. ഒക്ടോബർ 31 വരെ കേന്ദ്രം സമയം നൽകിയിരുന്നെങ്കിലും പരമാവധി വേഗം തീർക്കാൻ വേണ്ടിയിട്ടുള്ള ക്രമീകരണമാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചത്. മസ്റ്ററിംഗിനായി രാത്രിയിലും വിവിധ സ്ഥലങ്ങളിൽ ആളുകളുടെ തിരക്കായിരുന്നു.സമയം നീട്ടിയില്ലെങ്കിൽ പതിനായിരങ്ങൾക്ക് റേഷൻ ലഭിക്കില്ല. അതിനിടെസംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി മന്ത്രി ജി.ആർ. അനില്‍ നിയമസഭയെ അറിയിച്ചു. മുന്‍ഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങള്‍ക്ക് മസ്റ്ററിങ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിങ് പൂർത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീർഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇ.കെ.വിജയന്‍ എം.എല്‍.എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
0 Comments