കാഞ്ഞങ്ങാട് :
രാത്രി 11 മണി മുതൽ പുലർച്ചെ വരെ നീളുന്ന പൊലീസ് പരിശോധനയിൽ നൂറോളം പേർ പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ചവരെ കൂട്ടത്തോടെ പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. ഐജിയുടെ നിർദ്ദേശപ്രകാരമായിരുന്നു സ്പെഷ്യൽ ഡ്രൈവ് ആയി രാത്രി മുഴുവൻ ജില്ല ഒട്ടുക്കും പരിശോധന നടന്നത്. ചന്തേര ,നീലേശ്വരം, ചീമേനി, ഹോസ്ദുർഗ് , ബേക്കൽ, മേൽപ്പറമ്പ , അമ്പലത്തറ, രാജപുരം, വെള്ളരിക്കുണ്ട് , കാസർകോട്, കുമ്പള, വിദ്യാനഗർ പൊലീസ് ഉൾപെടെ നിരവധി പേരെ പിടികൂടി കേസെടുത്തു. കാർ ,സ്കൂട്ടി,ബൈക്ക്, ഓട്ടോ, കണ്ടെയ്നർ ലോറി ഉൾപ്പെടെ 50 ഓളം വാഹനങ്ങൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ഓടിച്ച വാഹനങ്ങളാണ് പിടികൂടിയത്. സംശയ സാഹചര്യത്തിൽ കണ്ട നിരവധി പേരും പിടിയിലായി. മദ്യവും കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന വരും പിടിയിലായി. 24 ഗ്രാം എം.ഡി.എം എ യുമായി ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ട് 9 വാറൻ്റു കേസുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തു.
0 Comments