Ticker

6/recent/ticker-posts

ടെറിട്ടോറിയൽ ആർമി ബ്രദേഴ്സ് വെൽഫെയർ അസോസിയേഷൻ കുടുംബ സംഗമം

ചെറുവത്തൂർ :കാസർകോട് ജില്ല ടെറിട്ടോറിയൽ ആർമി ബ്രദേഴ്സ് വെൽഫെയർ അസോസിയേഷന്റെ നാലാമത് ജനറൽബോഡിയോഗവും കുടുംബ സംഗമവും ചെറുവത്തൂർ പൊന്മാലം വിഷ്ണുമൂർത്തി ക്ഷേത്ര ഓഡിറ്റോറിയത്തിൽ  നടന്നു.  കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുകയും ഇപ്പോൾ കോഴിക്കോട് വെസ്റ്റ്ഹിൽ പ്രവർത്തിക്കുന്നതുമായ 122 ഇൻഫന്ററി  ബറ്റാലിയനിലെ വിരമിച്ച സൈനികരുടെ കൂട്ടായ്മയാണ് കെ ടി എ ബ്രദേഴ്സ്. കേരളത്തിലെ എല്ലാ ജില്ലകളിലും 122 ഇൻഫന്ററി ബറ്റാലിയനിൽ നിന്നും വിരമിച്ച സൈനികരുടെ ഗ്രൂപ്പുകളും കൂട്ടായ്മകളും ഉണ്ടെങ്കിലും കാസർകോട് ജില്ലയിൽ മാത്രമാണ് ആധികാരികമായ രജിസ്ട്രേഷനോടുകൂടിയ കെ ടി എ ബ്രദേഴ്സ് എന്ന സംഘടന പ്രവർത്തിക്കുന്നതെന്ന് ബന്ധപെട്ട വർ പറഞ്ഞു. കെ ടി എ ബ്രദർസി ന്റെ മുതിർന്ന അംഗമായ സുബേദാർ കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി.
   ജനറൽ ബോഡി യോഗവും കുടുംബ സംഗമവും ചന്തേര  ഇൻസ്പെക്ടർ പ്രശാന്ത്   ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു.  2023-24 അധ്യയന  വർഷത്തിൽ വിദ്യഭ്യാസരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച  കുട്ടികൾക്കുള്ള ഉപഹാരങ്ങളും, കായിക രംഗത്ത് മികവ്  തെളിയിച്ച ഹോം ഗാർഡ് മാർക്കുമുള്ള ഉപഹാരങ്ങളും നൽകി. മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. കെ വി കൃഷ്ണകുമാറും, ഡോ. ഭിംറാവു അംബേദ്കർ അവാർഡ് 2024 ന്‌ അർഹനായ മധു ചീമേനി യും ആശംസകൾ അർപ്പിച്ചു. കെ ടി എ വനിതാ കൂട്ടായ്മയുടെയും കുട്ടികളുടെയും കലാകായിക മത്സരങ്ങൾ യോഗത്തിന് മാറ്റ് കൂട്ടി.
 യോഗത്തിൽ സുബേദാർ ഹരികൃഷ്ണൻ വി വി സ്വാഗതവും എക്സ് സുബേദാർ ജനാർദ്ദനൻ അധ്യക്ഷതയും വഹിച്ചു. മുൻ സുബേദാർ കരുണാകരൻ നന്ദി രേഖപ്പെടുത്തി.
Reactions

Post a Comment

0 Comments