Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നിന്നും കാണാതായ 14 വയസുകാരി രാജസ്ഥാനിൽ

കാഞ്ഞങ്ങാട് :സ്കൂളിലേക്ക് പോയ ശേഷം കാണാതായപത്താം ക്ലാസുകാരി രാജസ്ഥാനിൽ.  അജാനൂരിലെ സ്കൂളിൽ പഠിക്കുന്ന 14 വയസു കാരിയാണ് രാജസ്ഥാനിലെത്തിയത്. അജാനൂരിലെ വീട്ടിൽ നിന്നും തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോയ ശേഷം കാണാതാവുകയായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് രാത്രി പൊലീസിലെത്തി പിതാവ് പരാതി നൽകിയിരുന്നു. 20 വർഷത്തോളമായി അജാനൂരിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയുടെ ബന്ധുക്കൾ രാജസ്ഥാനിലുണ്ട്. രക്ഷിതാക്കൾ നൽകിയ വിവരത്തിൽ രാജസ്ഥാനിലെ ബന്ധുക്കൾ ട്രെയിൻ മാർഗം എത്തിയ കുട്ടിയെ രാജസ്ഥാനിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും തന്നെ കണ്ടെത്തിയെന്നാണ് വിവരം. പെൺകുട്ടിയെ കാഞ്ഞങ്ങാട്ടേക്ക് തിരികെ കൂട്ടി കൊണ്ട് വരാൻ ശ്രമം നടക്കുന്നു.

Reactions

Post a Comment

0 Comments