Ticker

6/recent/ticker-posts

ഇരുചക്ര വാഹനങ്ങൾക്കെതിരെ പൊലീസ് ആർ.ടി.ഒ സംയുക്ത പരിശോധന പത്തോളം കുട്ടി ഡ്രൈവർമാർ ഉൾപ്പെടെ നിരവധി പേർ കുടുങ്ങി

കാഞ്ഞങ്ങാട് :ഇരുചക്ര വാഹനങ്ങൾക്കെതിരെ പൊലീസും ആർ.ടി.ഒ യും സംയുക്തമായി നടത്തിയ പരിശോധനയിൽ പത്തോളം കുട്ടി ഡ്രൈവർമാർ ഉൾപ്പെടെ നിരവധി പേർ കുടുങ്ങി. ഇന്ന് രാവിലെ മുതൽ വൈകിട്ട് 5 മണി വരെ ജില്ല ഒട്ടുക്കും പരിശോധന തുടർന്നു. പ്രായപൂർത്തികാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയ രക്ഷിതാക്കളടക്കമുള്ള വർക്കെതിരെകേസെടുത്തു. മറ്റ് വാഹനങ്ങളെ ഒഴിവാക്കി ഇരു ചക്രവാഹന പരിശോധന മാത്രമായാണ് ഇന്ന് നടത്തിയത്. സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായായിരുന്നു ആർ.ടി.ഒ പൊലീസ് സംയുക്ത പരിശോധന. ബൈക്കുകളെ പ്രത്യക മായി രൂപകൽപ്പനകണ്ടെത്തിയത് പിടികൂടുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. ഇൻഷൂറടക്കം രേഖകളില്ലാതെ ഓടിച്ച നിരവധി വാഹനങ്ങൾകസ്റ്റഡിയിലെടുത്തു. 
ലൈസൻസില്ലാതെ ഓടിച്ച വർക്കെതിരെ കേസെടുത്തു. ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.
Reactions

Post a Comment

0 Comments