ബേഡഡുക്ക
പന്നിയാടിയിലെ ഗോപിയെ 51 യാണ് ശിക്ഷിച്ചത്. ഇന്ന്
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി.എം.സുരേഷ് ആണ് ശിക്ഷിച്ചത്. പോക്സോ, ഐപി .സിയുടെ
വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
15 വയസ് പ്രായമുള്ള പെൺകുട്ടിയെ
2021 ഒക്ടോബറിൽ ആദ്യത്തെ ആഴ്ചയിലെ ഒരു ദിവസം രാവിലെ 8 മണിയോടെ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി താമസിക്കുന്ന വീട്ടിലേക്ക് മാറ്റാരുമില്ലാത്ത സമയത്ത് എത്തിയായിരുന്നു ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. ഇതെ വർഷം ക്രിസ്മസ് കഴിഞ്ഞുള്ള ഒരു ദിവസം രാവിലെ 9 മണിയോടെ കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്തും പ്രതി പീഡിപ്പിച്ചു.
വീട്ടിലെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ച് കടന്ന് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ബേഡകം
പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി . കേസ്സിന്റെ ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന ടി. ദാമോദരൻ ആണ്.
അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് സബ്ബ് ഇൻസ്‌പെക്ടർ എം. ഗംഗാധരൻ
0 Comments