യുവാവിനെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. സൗത്ത് ചിത്താരിയിലെ കൊവ്വൽ ഷൗക്കത്തിൻ്റെ
മകൻ പി. എച്ച്. അഷ്ഫാഖ് 26 ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. രാവിലെ 8 നും 9.30 നും ഇടയിലുള്ള സമയത്താണ് സംഭവം.
കലാരംഗത്ത് പ്രവർത്തിച്ചിരുന്നു . ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അവിവാഹിതനാണ് .
0 Comments