Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് കാറിടിച്ച് പരിക്കേറ്റ രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചു നീക്കി

കാഞ്ഞങ്ങാട് :വാഹന പരിശോധനക്കിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചു നീക്കി.പടന്നക്കാട് ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെ പരുക്കേറ്റ സിവിൽ പൊലിസ് ഓഫിസർമാരായ വലിയ പറമ്പ് സ്വദേശി സൂരജ് 32, കുന്നുംകൈ സ്വദേശി അലോഷ്യസ് 39 എന്നിവരുടെ കാലുകളാണ് മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കിയത്.രണ്ടുപേരുടെയും കാലുകൾ പൂർണമായി തകർന്നിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും മറ്റ് അവയവങ്ങളെ കൂടി ബാധിക്കു മെന്നതിനാലാണ് കാലുകൾ നീക്കിയത്.വാഹന പരിശോധനക്കിടെ പൊലിസ് വാഹനത്തിന് പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്കാണ് കാറിടിച്ചത്.ജീപ്പിനും കാറിനുമിടയിൽ കുടുങ്ങിയാണ് അപകടം.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,സന്ദീപ് വാര്യർ എം.എൽ.എ എന്നിവർ ആശുപത്രിയിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. എ.എസ്.പി അച്യുത് അശോകുമായും ആഭ്യന്തര മന്ത്രി സംസാരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ നിർദേശിച്ചു.
Reactions

Post a Comment

0 Comments