Ticker

6/recent/ticker-posts

കൂൾബാർ ഉടമ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: വ്യാപാരിയെ 
വീട്ടിനുള്ളിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി. കൂൾ ബാർ ഉടമയും സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ആയിരുന്ന 52 കാരനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പനത്തടി ടൗണിലെ കൂൾ ബാർ ഉടമ തച്ചാർ കടവിലെ നാരായണ പെരുമാളിൻ്റെ മകൻ കെ. എൻ. വേണു ആണ് മരിച്ചത്. ഇന്ന് രാവിലെ 7.45 മണിക്കാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ലാശുപത്രിയിൽ രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പനത്തടി ജി.എച്ച്.എസ്.എസ് പ്രസിഡൻ്റ് ഉൾപെടെ ആയി പ്രവർത്തിച്ചു. വ്യാപാരി യൂണിറ്റ് പ്രസിഡൻ്റ് ആയും പ്രവർത്തിച്ചു. സി. പി. എം ലോക്കൽ കമ്മറ്റി അംഗമായിരുന്നു .
Reactions

Post a Comment

0 Comments