Ticker

6/recent/ticker-posts

പാണത്തൂർ സ്വദേശി വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിൽ താമസിക്കുന്ന
പാണത്തൂർ സ്വദേശി നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
പാണത്തൂരിലെ യൂസഫ് 52 ആണ് മരിച്ചത്. ഒരാഴ്ച മുൻപ് ബിസിനസ്
ആവശ്യാർത്ഥം അബുദാബിയിലേക്ക് പോയതായിരുന്നു. നാട്ടിലേക്ക് വരുന്നതിനായി വിമാനത്തിൽ കയറിയ അദ്ദേഹത്തിന്
 ഇന്ന് പുലർച്ചെ അബുദാബി വിമാന താവളത്തിൽ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടൻ അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു .
മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. നാളെ പാണത്തൂർ പള്ളിയിൽ ഖബറടക്കം .
ഭാര്യ :റംസിന ബേക്കൽ.
Reactions

Post a Comment

0 Comments