Ticker

6/recent/ticker-posts

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വൻ വിജയത്തിലേക്ക് 15000 കടന്ന് ലീഡ് നില

പാലക്കാട്:  പാലക്കാട് വൻ മുന്നേറ്റമുണ്ടാക്കി യുഡിഎഫ്. നഗരസഭയിലെ ബിജെപി ശക്തികേന്ദ്രങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ അപ്രതീക്ഷിത കുതിപ്പുമായി മുന്നേറി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപിയുടെ സി. കൃഷ്ണകുമാറിനെ പിന്തള്ളി 15 2 9 4 വോട്ടിന്റെ ഭൂരിപക്ഷത്തിനു മുന്നിട്ടുനിൽക്കുകയാണ് രാഹുൽ.

നഗരസഭയിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലായ ഒന്ന്, മൂന്ന് റൗണ്ടുകളിലും ബിജെപി പിന്നിലേക്കു പോയി. 

അതേസമയം, ബിജെപിക്ക് വലിയ സ്വാധീനമുള്ള നഗരത്തിലെ കൽപ്പാത്തി മേഖലയിൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് 2,231 സീറ്റ് വോട്ടാണ് ഇവിടെ ലഭിച്ചത്. ഇത്തവണ 850ഓളം വോട്ട് ആണ് കൂടുതൽ ലഭിച്ചത്. അവസാന റൗണ്ടിലാണ് യു.ഡി.എഫ് കുതിപ്പുണ്ടായത്. കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടതിനെക്കാൾ കൂടുതൽ ഭൂരിപക്ഷമാണ് രാഹുൽ മാങ്കൂട്ടത്തിന് ലഭിച്ചിരിക്കുന്നത്. 17000 നും 20000 നും ഇടയിൽ ഭൂരിപക്ഷംരാഹുൽ മാങ്കൂട്ടത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ. അവസാന നിമിഷം രണ്ടാം സ്ഥാനത്ത് എൽ.ഡി.എഫോബി. ജെ. പിയൊ എത്തുകയെന്ന ആകാംക്ഷ നിലനിൽക്കുന്നുണ്ട്.


Reactions

Post a Comment

0 Comments