Ticker

6/recent/ticker-posts

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ആൾ താമസമില്ലാത്ത വീട്ടിൽ പീഡിപ്പിച്ച 26 കാരന് ജീവപര്യന്തവും 50 വർഷവും തടവ് നാല് ലക്ഷം രൂപ പിഴയും

കാസർകോട്:പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ആൾ താമസമില്ലാത്ത വീട്ടിലേക്ക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ 26 കാരന് ജീവപര്യന്തവും 50 വർഷവും തടവും തടവും 4ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുമ്പളബംബ്രാണ പൊയ്യ വളപ്പിലെ കിരൺ രാജ് ഷെട്ടിയെയാണ്കാസർ
കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. 2018 ഒക്
ടോബർ 8 ന് രാവിലെ 11 നും 2 മണിക്കും ഇടയിലായിരുന്നു സംഭവം. 13 വയസുള്ള
ദളിത് വിഭാഗത്തിൽപ്പെട്ട കുട്ടിയെ ബംബ്രാണ വയൽ എന്ന സ്ഥലത്തുള്ള ആൾ താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി  ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിലാണ്  കിരൺരാജ്‌ഷെട്ടിയെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 16 മാസം കൂടുതൽ തടവ് ശിക്ഷ അനുഭവിക്കണമെന്നും
കോടതി വിധിച്ചു.
കുമ്പള പൊലീസ്  രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്.എം.എസ് ഡി .വൈ. എസ്. പി
  ആയിരുന്ന
കെ. ഹരിശ്ചന്ദ്ര നായ്ക്  ആണ്. പ്രോസീക്യൂഷന് വേണ്ടി
 സ്‌പെഷൽ പബ്ലിക് പ്രോസീക്യൂട്ടർ എ.കെ. പ്രിയ ഹാജരായി. മറ്റൊരു കേസിൽ തൃശൂർ ജയിലിലായിരുന്ന പ്രതിയെ ഇന്ന് കാസർകോട് എത്തിച്ചായിരുന്നു വിധി പറഞ്ഞത്.
കേസിൻ്റെ വിചാരണക്കിടെ മൊഴിമാറ്റണമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയുടെ സഹോദരനെ അടുത്തിടെ കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. .വിനോദ് കുമാർ അറസ്റ്റ് ചെയ്തിരുന്നു.
Reactions

Post a Comment

0 Comments