Ticker

6/recent/ticker-posts

പരപ്പയിൽ പുലി ഇറങ്ങിയതായി സംശയം

പരപ്പ :പരപ്പയിൽ പുലിഇറങ്ങിയതായി സംശയം. ഇതോടെ നാട്ടുകാർ ഭീതിയിലായി.
 മാളൂർ കയത്ത് ഇന്ന് രാത്രി പുലിയെ കണ്ടതായാണ് പറയുന്നത്.  പരപ്പയിലെ ഓട്ടോ ഡ്രൈവർ സുമേഷ് ഓട്ടോയുമായി പോകുമ്പോൾ പുലി കുറുകെ ചാടിയതായി പറയുന്നു. മാളൂർ കയത്തെ ലക്ഷ്മിയുടെ വീടിനു സമീപത്താണ് പുലിയെ കണ്ടതെന്നാണ് പറയുന്നത്. പുലിയുടെ തെന്ന് കരുതുന്ന കാൽപ്പാട് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ  പരപ്പ ഫോറസ്റ്റ് ഓഫീസിലേക്ക് എത്തി.
 വനപാലകർ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു. സമീപം വനപ്രദേശങ്ങളാണ്. അതുകൊണ്ട് തന്നെ പുലി സാന്നിധ്യം നാട്ടുകാർ തള്ളിക്കളയുന്നില്ല.
Reactions

Post a Comment

0 Comments