കാഞ്ഞങ്ങാട്:അതിയാമ്പൂരിലെ പി.കരുണാകരനുംപ്രായമായ അമ്മയ്ക്കു മായി വീടൊരുങ്ങി. നിർമ്മാണം പാതിവഴിയിൽ നിന്നു പോയ വിട് രണ്ടര ലക്ഷം രൂപ ചെലവഴിച്ചുനിർമ്മിച്ചു നൽകിലയൺസ് ഇൻറർനാഷണൽഡിസ്റ്റിക് വനിതാ വിഭാഗംകൂട്ടായ്മയായകൗൺസിൽ ഓഫ് ലയൺ ലേഡീസ് മാതൃകയായി. കാസർകോട്,കണ്ണൂർ,വയനാട്,കോഴിക്കോട്,മാഹിഎന്നിവിടങ്ങളിലെഅംഗങ്ങളുടെ കൂട്ടായ്മയിൽമൂന്നു മാസത്തിനുള്ളിൽ മുഴുവൻ പ്രവർത്തികളും പൂർത്തീകരിച്ചു. ഉത്സവാന്തരീക്ഷത്തിൽഗൃഹപ്രവേശന ചടങ്ങ് നടത്തി. ലയൺ ഡിസ്റ്റിക് ഗവർണർ കെ.വി.രാമചന്ദ്രൻകരുണാകരന് താക്കോൽ കൈമാറി.കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാതമുഖ്യ അതിഥിയായി.കൗൺസിൽ ഓഫ്.ലയൺ ലേഡീസ്പ്രസിഡൻ്റ് ഡോ:സുജവിനോദ്അധ്യക്ഷത വഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക്മേൽനോട്ടം വഹിച്ചഎൻജിനീയർ എൻ.ആർ.പ്രശാന്തിനെ ആദരിച്ചു.സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ ടൈറ്റസ് തോമസ്, പി.ഗംഗാധരൻ,ഷാജി ജോസഫ്,ചിത്ര രാമചന്ദ്രൻ,ഡോ:കൃഷ്ണകുമാരി,അഞ്ചു കുമരേശൻ,ഡോ:നീതു മനോജ്, വത്സല ഗോപിനാഥ്,പി.അപ്പുക്കുട്ടൻ, ദിനേശ് കുമാർ, കുഞ്ഞമ്പു,ബിന്ദു രഘുനാഥ്, വീണ പ്രദീപ്, ലയൺസ് മെമ്പർമാർ, ക്ലബ് ഭാരവാഹികൾ,നാട്ടുകാരുംസംബന്ധിച്ചു.
0 Comments