കാഞ്ഞങ്ങാട് :
പനിയെ തുടർന്ന് ആറ് വയസുകാരൻ മരിച്ചു. തൃക്കരിപ്പൂർ ഇടയിലക്കാട് ഖാദി കേന്ദ്രത്തിന് സമീപത്തെ ആർമി ഉദ്യോഗസ്ഥൻ കുന്ന ച്ചേരി ശ്രീരാജിൻ്റെ മകൻ നിവാൻശ്രീരാജ് ആണ് മരിച്ചത്. കല്ലേക്കാട് കേന്ദ്ര വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പനി ബാധിച്ച് തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരിച്ചു. ഇന്ന് ഉച്ചയോടെ ഇടയിലെക്കാട്ട് സംസ്ക്കാരം നടക്കും. മാതാവ്: കല്ലെക്കാട്ട് അശ്വതി. സഹോദരൻ: സാവൻ ശ്രീരാജ് .
0 Comments