മരണം നാടിന്റെ കണ്ണീരായി . മൈലാട്ടി പൂക്കുന്നത്തെ ഹുസൈനിൻ്റെയും റസീനയുടെയും ഏക മകൾ റമീസ 16 ആണ് മരിച്ചത്.
ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. രക്തസംബന്ധമായ അസുഖത്തെ തുടർന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ വിധേയമാക്കി. വലിയ തുക ചിലവാക്കിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ഇതിന് ശേഷവും ആരോഗ്യ നിലവശളാവുകയായിരുന്നു.
കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ഇന്ന്
ഉച്ചക്ക് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. കൈ
വൈകീട്ട് ഖബറടക്കം. അതിനിടെ മകളുടെ മരണത്തിൽ മാതാപിതാക്കൾ ചികിൽസ പിഴവ് ആരോപിച്ചു. ആശുപത്രിക്കെതിരെ നിയമനടപടി ആരംഭിച്ചതായി കുടുംബം പറഞ്ഞിട്ടുണ്ട്.
0 Comments