കാഞ്ഞങ്ങാട് : ചന്ദനമരം ചെത്തിമിനുക്കുന്നതിനിടെ ഒരാളെ വനപാലകർ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പൊയിൽ പാടിത്തടത്തെ പി. രാമചന്ദ്രൻ 50 ആണ് അറസ്റ്റിലായത്. കേസിൽ രണ്ട് പേരെ തിരയുകയാണെന്ന് വനപാലകർ പറഞ്ഞു.
മുണ്ടോട്ട് പാടിതടത്തെ വീടിൻ്റെ പരിസരത്ത് നിന്നു മാണ് പിടികൂടിയത്.
5 കിലോ പച്ചയായതും ചെത്തിയതുമായ ചന്ദന മരക്കഷ്നങ്ങൾ പിടികൂടി കാഞ്ഞങ്ങാട് റേഞ്ച് ഓഫീസർ രാഹുൽ
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബു
ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ അനശ്വര, ജിതിൻ, ബാവിത്ത്, വാച്ചർ സുരേന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മ
റ്റൊരാളുടെ പറമ്പിൽ നിന്നും വേരോടെ പിഴുത് കൊണ്ട് വന്ന് ചെത്തി മിനുക്കിയെടുക്കുന്നതിനിടെയാണ് അറസ്റ്റ്. സ്ഥലമുടമ വനപാലകർ അറിയാതെ ചന്ദനമരം രാമചന്ദ്രന് വിൽപ്പന നടത്തിയതാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ വ്യക്തമായി. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
0 Comments