കാസർകോട്:
പർദ്ദ ധരിച്ചെത്തിയ അന്യ സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി. ഇന്ന് ഉച്ചക്ക് കുമ്പള ടൗണിൽ നിന്നുമാണ് പിടികൂടിയത്. ടൗണിൽ സംശയ സാഹചര്യത്തിൽ കണ്ട് പരിശോധിച്ചപ്പോഴാണ് പർദ്ദക്ക് ഉള്ളിൽ പുരുഷനാണെന്ന് മനസിലായത്. കുമ്പള പൊലീസിന് കൈമാറി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ ഉത്തര മലബാറിനോട് പറഞ്ഞു.
0 Comments