കാഞ്ഞങ്ങാട്:അപൂർവ്വ രോഗം ബാധിച്ച്മംഗലാപുരംആശുപത്രിയിൽ ചികിത്സയിലുള്ളഅരയ്മോനാച്ചയിലെഅശോകൻമഞ്ജുഷദമ്പതികളുടെമകൻ
അജയ് നാഥന്റെ 21
ചികിത്സക്കായി സ്വകാര്യ ബസുകളുടെ
കാരുണ്യ യാത്ര. കാഞ്ഞങ്ങാട് സർവീസ് നടത്തുന്ന ശബരി ബസുകളാണ് കാരുണ്യ യാത്ര നടത്തിയത്.
എ.അഭിനേഷിൻ്റെഉടമസ്ഥയിലുള്ളരണ്ട് ബസ്സുകളാണ്
ഒരു ദിവസം മുഴുവൻകാരുണ്യ യാത്ര നടത്തിയത്.കാഞ്ഞങ്ങാട്,ജില്ലാ ആശുപത്രി,പൊയ്യക്കര,
കല്ലൂരാവി,അനന്തംപള്ള, കടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്നബസ്സുകളാണ്
ടിക്കറ്റില്ലാതെ യാത്ര നടത്തിയത്. കാഞ്ഞങ്ങാട് ബസ്റ്റാന്റിൽ നിന്നും ആ
രംഭിച്ച കാരുണ്യ യാത്ര ഇൻസ്പെക്ടർ
അജിത്കുമാർകണ്ടക്ടർമാർക്ക്ബക്കറ്റുകൾ കൈമാറിഫ്ലാഗ് ഓഫ് ചെയ്തു.കൗൺസിലർ കെ.മായാകുമാരിഅധ്യക്ഷത വഹിച്ചു. ഉടമ എ. അഭിനേഷ്,ചികിത്സാ സഹായ കമ്മിറ്റിഅംഗങ്ങളായ സി.കെ.വത്സലൻ,എം.സുരേശൻ,സജിത്ത് മോനാച്ച, കെ. നിധിൻ,രഞ്ജിത്ത് കാർത്തിക, പി.ദീപേഷ്എന്നിവർസംബന്ധിച്ചു.ചികിത്സാ സഹായ കമ്മിറ്റിജനറൽ കൺവീനർപള്ളിക്കൈരാധാകൃഷ്ണൻസ്വാഗതം പറഞ്ഞു.മംഗലാപുരംആശുപത്രിയിൽ ചികിത്സയിലുള്ളഅജയ് നാഥന്റെ ശരീരംമരുന്നുകളോട്മികച്ച രീതിയിൽ പ്രതികരിക്കുന്നതായുംവിദഗ്ധ ചികിത്സയിലൂടെരോഗമുക്തി നേടാൻ കഴിയുമെന്നുംഡോക്ടർമാർ പറഞ്ഞതായി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
40 ലക്ഷം രൂപയാണ്ചികിത്സ ചെലവായി കണക്കാക്കുന്നത്.
0 Comments