കാഞ്ഞങ്ങാട് :സ്കൂട്ടിയിൽ കൊണ്ട് പോവുകയായിരുന്ന 13 കിലോ ചന്ദന മരക്കഷ്ണങ്ങളുമായി യുവാവിനെ വനപാലകർ കാഞ്ഞങ്ങാട്ട് അറസ്റ്റ് ചെയ്തു. ചേരൂരിലെ പി.എം. മുഹമ്മദ് ഹാരിസ് 41 ആണ് പിടിയിലായത്.
കാഞ്ഞങ്ങാട് സൗത്ത്
പനങ്കാവിൽ നിന്നുമാണ് പിടികൂടിയത്. സ്കൂട്ടിയിൽ കടത്തുകയായിരിന്ന പച്ചയായ ചെത്തിയതും ചെത്താത്തതുമായ ചന്ദന മര കഷ്ണങ്ങൾ ആണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസർ രാഹുലിൻ്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ബാബു
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിതിൻ, അനശ്വര, ബവിത്ത്, മീര എന്നിവർ ചേർന്നാണ് പിടികൂടിയത്.കടത്താൻ ഉപയോഗിച്ച സ്കൂട്ടിയും സാധനങ്ങളും കസ്റ്റഡിയിലെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
0 Comments