Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വീണ്ടും റെയിൽപാളം മുറിച്ച് കടക്കവെ അപകടം ഒരാൾ മരിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് വീണ്ടും റെയിൽപാളം മുറിച്ച് കടക്കവെ അപകടം. ഒരാൾ മരിച്ചു.
 പഴയ റെയിൽവെ ഗേറ്റിനും
മേൽപ്പാലത്തിനും അടുത്തായാണ് അപകടമുണ്ടായത്. ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ചെക്ക് ഷർട്ട്, വെള്ളമുണ്ട്, നിസ്ക്കാര
തൊപ്പി. മൊബെയിൽ കവർ, 200 രൂപയുടെ 2 നോട്ടുകൾ,  ചെരുപ്പ് എന്നിവ പരിസരത്തു നിന്നും ലഭിച്ചു.
പൊലിസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. തൊട്ടടുത്തുള്ള പള്ളിയിൽ പോയ ആളാണോയെന്ന സംശയമുണ്ട്. പാളം മുറിച്ച് കടക്കവെ മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ച സ്ഥലത്ത് നിന്നും ഏതാനും മീറ്റർ അകലെയാണ് ഇന്ന് അപകടമുണ്ടായത്. സ്ത്രീകളെ
ഇടിച്ച അതേ ട്രെയിൻ തന്നെയാണ് ഇടിച്ചതെന്ന് കരുതുന്നു. സ്ഥലത്ത് നിന്നും ഫോൺ കണ്ടെത്താനായിട്ടില്ല.
Reactions

Post a Comment

0 Comments