Ticker

6/recent/ticker-posts

ബേക്കൽ സബ് ജില്ലാ സ്കൂൾ കലോൽസവം പാക്കം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ചാമ്പ്യന്മാർ

കാഞ്ഞങ്ങാട് : രാവണീശ്വരത്ത് നടന്ന
ബേക്കൽ സബ് ജില്ലാ സ്കൂൾ കലോൽസവത്തിൽ പാക്കം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ചാമ്പ്യന്മാരായി. 456 പോയിൻ്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 425 പോയിൻ്റുമായി രാവണീശ്വരം ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാം സ്ഥാനം നേടി. ജി. എച്ച്.എസ്.എസ് പെരിയ മൂന്നാം സ്ഥാനത്തെത്തി. പോയിൻ്റ് 400. ഹൈസ്കൂൾ വിഭാഗത്തിൽ വെള്ളിക്കോത്ത് ഹയർ സെക്കൻ്ററിയാണ് ഒന്നാം സ്ഥാനത്ത്.
അറബിക് കലോത്സവത്തിൽ 187 പോയിൻ്റ് നേടി ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 181 പോയിൻ്റ് നേടിയ ജി.എച്ച് എസ് തച്ചങ്ങാടാണ് രണ്ടാം സ്ഥാനത്ത് .
അറബിക് എൽ പി വിഭാഗത്തിൽ പള്ളിക്കര ജി.എം യു പി എസ്, ഐ.എ.എൽ.പി. എസ്, ബേക്കൽ ഇസ്ലാമിക് എ.എൽ.പി.എസ് ബേക്കൽ എന്നീ സ്കൂളുകൾ 45 വീതം പോയിൻ്റ് നേടി വ്യക്തിഗത ചാമ്പ്യൻമാരായി.
യു.പി.വിഭാഗം അറബിക്കിൽ 65 പോയിൻ്റ് നേടി ജി.എച്ച് എസ് തച്ചങ്ങാട് ചാമ്പ്യൻമാരായി. 61 വീതം പോയിൻ്റ് നേടി ഉദുമ പടിഞ്ഞാർ ജമാ അത് ഇ എം എച്ച് എസ് എന്നിവർ ചാമ്പ്യൻമാരായി.
ഹൈസ്കൂൾ വിഭാഗത്തിൽ 89 പോയിൻ്റ് നേടി ഐ.ഇ.എം. എച്ച്.എസ്.എസ്. പള്ളിക്കര ചാമ്പ്യൻമാരായി. പള്ളിക്കര ജി എച്ച് എസ്,   ഉദുമ പടിഞ്ഞാർ ജമാ അത് ഇ എം എച്ച് എസ് എന്നിവർ 85 വീതം പോയിൻ്റ് നേടി രണ്ടാം സ്ഥാനം പങ്കിട്ടു.
സംസ്കൃതോത്സവത്തിൽ 166 പോയിൻ്റ് നേടി ജി എച്ച് എസ് തച്ചങ്ങാട് ഓവറോൾ ചാമ്പ്യൻമാരായി. 129 പോയിൻ്റ് നേടി ജി എച്ച് എസ് എസ് ഉദുമ രണ്ടാം സ്ഥാനത്ത്.
സംസ്കൃതോത്സവം യു.പി.വിഭാഗത്തിൽ എസ്.എം.എ.യു.പി.എസ് പനയാൽ 85 പോയിൻ്റ് നേടി ചാമ്പ്യൻമാരായി. 78 പോയിൻ്റ് നേടിയ തച്ചങ്ങാടാണ് രണ്ടാം സ്ഥാനത്ത്.
ഹൈ സ്കൂൾ വിഭാഗത്തിൽ 88 പോയിൻ്റ് നേടി ജി.എച്ച് എസ് തച്ചങ്ങാട് പാമ്പ്യൻമാരായി.
ബേക്കൽ ഉപ ജില്ല സ്കൂൾ കലോത്സവം സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിങ് ചെയർമാൻ കെ.സബീഷ് അധ്യക്ഷത വഹിച്ചു.
കലോത്സവലോഗോ രൂപകൽപന ചെയ്ത എം ടി ഉണ്ണിരാജിനുള്ള ഉപഹാരം ബേബി ബാലകൃഷ്ണനും നൽകി. സ്വാഗത ഗാനം ചിട്ടപ്പെടുത്തിയ പ്രീത ഗോപാല കൃഷ്ണനുള്ള ഉപഹാരം അജാനൂർ വിദ്യാസ സ്ഥിരം സമിതി ചെയർമാൻ ഫീബ ഉമ്മനും നൽകി. ബ്ലോക് പഞ്ചായത്ത് അംഗം ലക്ഷ്മി തമ്പാൻ, എ.ഇ ഒ കെ അരവിന്ദ, പ്രധാനധ്യാപക ഫോറം കൺവീനർ ടി. വിഷ്ണുനമ്പൂതിരി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജിത് കുമാർ, പ്രധാനധ്യാപിക പി. ബിന്ദു, എ.വി. പവിത്രൻ, ധന്യ അരവിന്ദ്  എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.ജയചന്ദ്രൻ സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് പി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments