കാസർകോട്:
റെയിൽ പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ട യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നെല്ലിക്കുന്ന് പള്ളത്ത് ഇന്ന് രാവിലെയാണ് പാളത്തിനരികിൽ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ആളെ കണ്ടത്. ജീവനുണ്ടെന്ന് മനസിലായതോടെ കാസർകോട് പൊലീസെത്തി ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു. ചികിൽസക്കിടെ മരിച്ചു. നടന്ന് പോകവെ ട്രെയിനിടിച്ചതാണോ ട്രെയിനിൽ നിന്നും വീണതാണോയെന്ന് വ്യക്തമല്ല.
0 Comments