കാഞ്ഞങ്ങാട് : അഡ്വ. കെ. രാജ്മോഹനെ വീണ്ടും സി.പി.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.സി.പി.എം കാഞ്ഞങ്ങാട് എരിയാസമ്മേളനം ഇന്ന് ഉച്ചക്കാണ് അദ്ദേഹത്തെ വീണ്ടും സെക്രട്ടറിയായി പ്രഖ്യാപിച്ചത്. ഇത് മൂന്നാം തവണയാണ് സെക്രട്ടറിയാകുന്നത്. ഡി. വി. അമ്പാടി,എ. കൃഷ്ണൻ, പി.ദാമോദരൻഎന്നിവർ ഏരിയാ കമ്മിറ്റിയിൽ നിന്നും ഒഴിവായി.പകരം എ.ശബരീശൻ, വി. ഗിനീഷ്,രാജേന്ദ്രൻ എന്നിവർ പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളായി.ഐക്യകണ്ഠേന യായിരുന്നു തെരഞ്ഞെടുത്തത്.പുല്ലുരിൽ പ്രത്യേകംതയ്യാറാക്കിയ എ. കെ. നാരായണൻ, പാവൽ കുഞ്ഞിക്കണ്ണൻ എന്നിവരുടെ പേരിലുള്ള പ്രതിനിധി സമ്മേളന നഗരിയിൽ പ്രതിനിധി സമ്മേളനം പൂർത്തിയായി. രാവിലെ സംഘടനാ റിപ്പോർട്ട് , പ്രവർത്തനറിപ്പോർട്ട് എന്നിവക്കു്ള്ള മറുപടിയും പുതിയ എരിയാകമ്മറ്റിയെയും ജില്ലാ സമ്മേള പ്രതിനിധികളെയും തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായകെ.പി.സതീഷ് ചന്ദ്രൻ,സി. എച്ച് .കുഞ്ഞമ്പു എംഎൽഎജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.വി.രമേശൻ,വി. കെ. രാജൻജില്ലാ കമ്മിറ്റി അംഗങ്ങളായ പി. കെ .നിഷാന്ത്, പി.അപ്പുക്കുട്ടൻഎന്നിവർ സംസാരിച്ചു.വൈകിട്ട് വളണ്ടിയർ മാർച്ചോടെ പ്രകടനവും പുല്ലുർതട്ടുമ്മലിൽ പൊതുസമ്മേളനവും നടക്കും.പ്രതിനിധി സമ്മേളനം നടന്നപുല്ലൂരിൽനിന്നുംവളണ്ടിയർമാർച്ച് പ്രകടനവും നടക്കും. പൊതുസമ്മേളനംജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
0 Comments