കാസർകോട്:ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് നിർത്തിയിട്ട ബസ്സിൽ നിന്നും 10,000 രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. പെർള വാണിനഗർ സ്വദേശി ഉമ്മറി 59നെയാണ് മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂബ് കുമാർ, എസ്.ഐ കെ.ആർ. ഉമേശൻ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്‌തത്. നവംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചഭക്ഷണം കഴിക്കാനായി തലപ്പാടിക്കു സമീപത്തു നിർത്തിയിട്ട സ്വകാര്യ ബസ്സിൽ നിന്നാണ് പണം കവർന്നത്. ഡ്രൈവറുടെ സീറ്റിനു മുകൾ ഭാഗത്തുള്ള പെട്ടിയിൽ സൂക്ഷിച്ചിരുന്നതായിരുന്നു പണം. ജീവനക്കാർ തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. കണ്ടക്ടർ സോങ്കാൽ, കോടിബയലിലെ അബ്ദുൽ ലത്തീഫ് നൽകിയ പരാതി പ്രകാരമാണ് മഞ്ചേശ്വരം പൊലീസ് കേസ്സെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി നിരവധി മോഷണങ്ങൾ നടത്തിയതായി പൊലീസ് സംശയിക്കുന്നു.
0 Comments