Ticker

6/recent/ticker-posts

കണ്ണൂർ വീട്ടിൽ നിന്നും ഒരുകോടിയും 300 പവനും കവർച്ച ചെയ്ത പ്രതി പിടിയിൽ ഒളിപ്പിച്ചത് കട്ടിലിനുള്ളിലെ അറയിൽ

കണ്ണൂർ: വളപട്ടണത്തെ വൻ കവർച്ച കേസിലെ പ്രതി അറസ്റ്റിൽ. അയൽവാസിയായ ലിജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം 20നായിരുന്നു വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും മൂന്നൂറ്‌ പവനും മോഷണം പോയത്.അഷ്റഫിൻ്റെ വീടുമായി അടുത്ത ബന്ധമുള്ള ആളായിരിക്കും മോഷണത്തിന് പിന്നിലെന്ന് പൊലീസ് നി​ഗമനത്തിലെത്തിയിരുന്നു. മോഷണം നടന്ന ദിവസവും തലേന്നും ലിജീഷ് അഷ്റഫിൻ്റെ വീട്ടിലെത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ വീട്ടിൽ നിന്ന് മോഷണവസ്തുക്കൾ കണ്ടെടുത്തു. പ്രതി ലിജീഷ് വെൽഡിങ് തൊഴിലാളിയാണ്. തൊഴിൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ലോക്കർ തകർത്തത്. വീട്ടിലെ കട്ടിലിനടിയിൽ സ്വയം നിർമിച്ച ലോക്കറിലാണ് മോഷണമുതൽ സൂക്ഷിച്ചത്. 1.21 കോടി രൂപ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. 



Reactions

Post a Comment

0 Comments