Ticker

6/recent/ticker-posts

കാറിൻ്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 50 ഗ്രാം എം.ഡി. എം. എയുമായി കാഞ്ഞങ്ങാട്, ഉദുമ, കുമ്പള സ്വദേശികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് :കാറിൻ്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച  50 ഗ്രാം എം.ഡി എം എ യുമായി  കാഞ്ഞങ്ങാട്, ഉദുമ, കുമ്പള സ്വദേശികളെ മേൽപ്പറമ്പ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഒരാൾ പൊലീസിൻ്റെ പിടിയിൽ നിന്നും ഓടി രക്ഷപ്പെട്ടു.കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പി. അബ്ദുൾ ഹക്കീം 27, കുമ്പള കൊപ്പളത്തെ എ. അബ്ദുൾ റഷീദ് 29, ഉദുമ പാക്യ രയിലെ പി.എച്ച്. അബ്ദുൾ റഹ്മാൻ 29 എന്നിവരാണ് അറസ്റ്റിലായത്.  മൊഗ്രാൽ പുത്തൂരിലെ മുഹമ്മദ് അഷ്റഫ് 25 ആണ് രക്ഷപ്പെട്ടത്. കാറിൽ കടത്തിക്കൊണ്ട് പോകവെ  പൊയിനാച്ചിയിൽ വെച്ച്  പിടികൂടുകയായിരുന്നു. ഹക്കീമായിരുന്നു കാർ ഓടിച്ചിരുന്നത്.  ബോണറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം എ. സംശയത്തെ തുടർന്ന് എസ് ഐ നാരായണൻ്റെ നേതൃത്വത്തിൽ കാർതടഞ്ഞുവെച്ച് വിവരം ഇൻസ്പെക്ടറെ അറിയിക്കുകയായിരുന്നു. തുടർന്നാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. മുൻ സീറ്റിലിരിക്കുകയായിന്ന പ്രതിയാണ് രക്ഷപ്പെട്ടത്. 
പൊലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.













Reactions

Post a Comment

0 Comments